Your Language
പിസിഒഎസ്-നെക്കുറിച്ചുള്ള യാഥാർത്ഥ്യം പങ്കുവയ്ക്കൽ
+ എന്താണ് പിസിഒഎസ്?
ഗർഭധാരണശേഷിയുള്ള പ്രായത്തിൽ (15-45 വയസ്സ് പ്രായത്തിൽ) ഒരു സ്ത്രീക്ക് ഉണ്ടാകാവുന്ന ഇന്നത്തെ സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്). ഇന്ത്യയിൽ ഗർഭധാരണശേഷിയുളള സ്ത്രീകളിൽ ഏകദേശം 36%-വും പിസിഒഎസ് കൊണ്ട് കഷ്ടപ്പെടുന്നവരാണ് അല്ലെങ്കിൽ അവരിൽ നാലിൽ ഒരാൾക്കെങ്കിലും പോളിസിസ്റ്റിക് ഓവറികൾ ഉണ്ട് എന്ന് പറയപ്പെടുന്നു. ഇന്നത്തെ സാമൂഹിക മാധ്യമ രംഗങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് പിസിഒഎസ്. ഈ പ്രശ്നം വളരെ സാധാരണവും നമ്മളിൽ ആർക്കും സംഭവിക്കാവുന്നതുമാണ്. ചികിത്സിക്കാതെ വിട്ടാൽ വന്ധ്യതയിലേക്ക് നയിക്കാവുന്ന പിസിഒഎസ്-ന്റെ സങ്കീർണ്ണതകളെ മറികടക്കുവാനും അതുപോലെതന്നെ ഒഴിവാക്കുവാനും ഉള്ള എല്ലാ പ്രധാന കാര്യങ്ങളും എന്തൊക്കെയാണ് എന്ന് നാം അറിഞ്ഞിരിക്കണം.

പിസിഒഎസ് കണ്ടുപിടിക്കുവാൻ സഹായിക്കുന്ന അടയാളങ്ങൾ
  • മുഖക്കുരു/രക്തസ്ഫോടകങ്ങൾ കൂടാതെ ഹിർസുട്ടിസം/അമിത രോമ വളർച്ച
  • പൊണ്ണത്തടി/ഭാരം വെയ്ക്കൽ
  • ക്രമരഹിതമായ മാസമുറകൾ
  • നിറ വ്യത്യാസം, പ്രത്യേകിച്ചും കഴുത്തിലും കക്ഷങ്ങളിലും
  • പോളിസിസ്റ്റിക് ഓവറികൾ (അണ്ഡാശയത്തിൽ നീർസഞ്ചികളുടെ വികസനം) - അൾട്രാ സോണോഗ്രാഫി (യുഎസ്ജി) വഴി സ്ഥിരീകരിക്കുവാൻ കഴിയുന്നതാണ്.

പിസിഒഎസ്-ന്റെ അടയാളങ്ങൾ നേരത്തെ ആരംഭിക്കാമെങ്കിലും മിക്കപ്പോഴും കൌമാരത്തിന്റെ അന്ത്യത്തിലും യൌവനത്തിന്റെ ആരംഭത്തിലും ആണ് പ്രത്യക്ഷപ്പെടുന്നത്. പിസിഒഎസ് മിക്കപ്പോഴും തെറ്റായി രോഗനിർണ്ണയം ചെയ്യപ്പെടുകയോ അല്ലെങ്കിൽ മുഖക്കുരു, അമിത രോമ വളർച്ച എന്നിവ സൌന്ദര്യവർദ്ധക സംബന്ധമായ ഒരു വിഷയമായി സ്വയം രോഗനിർണ്ണയം ചെയ്യപ്പെടുകയോ ആണ് പതിവ്.

എന്നിരുന്നാലും, മിക്ക സ്ത്രീകളും അവരുടെ ആർത്തവ ചക്രവുമായി ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അല്ലെങ്കിൽ ഗർഭധാരണം സാദ്ധ്യമാകാതിരിക്കുമ്പോൾ മാത്രമാണ് അവർ പിസിഒഎസ്-നെപ്പറ്റി അറിയുകയോ അല്ലെങ്കിൽ മനസ്സിലാക്കുകയോ ചെയ്യുന്നത്.

1) പോളിസിസ്റ്റിക് ഓവറികൾ (അണ്ഡാശയത്തിൽ നീർസഞ്ചികളുടെ വികസനം):
ഗർഭപാത്രത്തിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന രണ്ട് അണ്ഡാശയങ്ങൾ ഓരോ സ്ത്രീക്കും ഉണ്ട്. ഓരോ അണ്ഡാശയവും ഏകദേശം ഒരു വലിയ ഗോട്ടിയുടെ വലിപ്പമുണ്ടാകും. അണ്ഡാശയത്തിൽ അണ്ഡങ്ങളും വ്യത്യസ്തങ്ങളായ ഹോർമോണുകളും ഉണ്ടാക്കുന്നു.
സാധാരണ, ഓരോ ആർത്തവ ചക്ര വേളയിലും, അണ്ഡാശയത്തിൽ പല ചെറിയ ലഘുഗ്രന്ഥികൾ വളരുകയും അണ്ഡങ്ങളായി രൂപപ്പെടുകയും ചെയ്യുന്നു. മാസമുറക്കിടവേളയിൽ അണ്ഡാശയങ്ങളിൽ ഒന്നിൽ നിന്ന് ഒരു അണ്ഡം ഫാലോപിയൻ കുഴലുകളിലേക്ക് വിട്ടയയ്ക്കപ്പെടുന്നു. ഇതിനെയാണ് ‘അണ്ഡോത്പാദന പ്രക്രിയ’ എന്ന് വിളിക്കുന്നത്. മറ്റ് ലഘുഗ്രന്ഥികൾ അമിതമായി വളർന്ന് തകർന്നു പോകുന്നു.
പിസിഒഎസ് ഉള്ള സ്ത്രീകളിൽ, അണ്ഡോത്പാദനം സംഭവിക്കാതിരിക്കുകയും, കൂടാതെ ഒരു അണ്ഡം പുറത്ത് വിട്ടയയ്ക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. ലഘുഗ്രന്ഥികൾ ശിഥിലമാകാതിരിക്കുകയും എന്നാൽ ദ്രാവകം നിറയുകയും, ഏതാണ്ട് മുന്തിരിങ്ങയുടെ ഒരു കുല പോലെയുള്ള നീർസഞ്ചികളായി മാറുകയും ചെയ്യുന്നു. അണ്ഡാശയങ്ങൾക്ക് രണ്ട് മുതൽ അഞ്ച് മടങ്ങ് വരെ വലിപ്പത്തിൽ നീർവീക്കം ഉണ്ടായേക്കാം.
നിങ്ങൾക്ക് പോളിസിസ്റ്റിക് ഓവറികൾ ഉണ്ടോ എന്ന് നിർണ്ണയിക്കുന്നതിനായി നിങ്ങളുടെ ഡോക്ടർ ഒരു അൾട്രാസൌണ്ട് സ്കാൻ ചെയ്യുവാൻ ആവശ്യപ്പെടും.

2) ക്രമരഹിതമായ ആർത്തവ മാസമുറകൾ:
ഗർഭധാരണ ശേഷിയുള്ള ഒരു സ്ത്രീക്ക് മാസമുറ ശരാശരി 28 ദിവസമാണെങ്കിലും, ചിലപ്പോൾ അത് 25 ദിവസം മുതൽ 35 ദിവസം വരെയും ആകാം. പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് മാസമുറകൾ സാധാരണ 35 ദിവസ ഇടവേളയിൽ ഉണ്ടാകുകയോ അല്ലെങ്കിൽ ഉണ്ടാകാതിരിക്കുകയോ ചെയ്യുന്നു.
ഈയിടെയുള്ള പഠനങ്ങൾ ഞങ്ങൾ പരിഗണിക്കുകയാണെങ്കിൽ പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഏകദേശം 99% പേർക്കും മാസമുറ ക്രമംതെറ്റിയാണുള്ളത്.
നിങ്ങൾക്ക് ക്രമം തെറ്റിയ മാസമുറയാണ് ഉള്ളതെങ്കിൽ, വളരെ വൈകുന്നതിന് മുമ്പ് കഴിയുന്നത്ര വേഗത്തിൽ നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിക്കണം.


3) മുഖക്കുരു/രക്തസ്ഫോടകങ്ങൾ കൂടാതെ ഹിർസുട്ടിസം/അമിത രോമ വളർച്ച:
മുഖക്കുരുവും അമിത രോമവളർച്ചയും പിസിഒഎസ്-ന്റെ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങളാണ്. ഹിർസുടിസം എന്നാൽ സാധാരണയിൽ നിതംബം, പിൻഭാഗം, മാറിടം അല്ലെങ്കിൽ മുഖം എന്നിവിടങ്ങളിലെ അമിത രോമവളർച്ചയാണ്. എന്നാൽ മുഖക്കുരു ഒരു ചർമ്മ രോഗമാണ്. മുഖക്കുരു സാധാരണയായി മുഖം, പിൻഭാഗം, മാറിടം എന്നിവിടങ്ങളിൽ കാണപ്പെടുന്നു. പിസിഒഎസ് ഉള്ള സ്ത്രീകളുടെ ഏകദേശം 75%-ത്തിന് ഹിർസുടിസവും (കൂടുതൽ രോമം വളരൽ) പിസിഒഎസ് ഉള്ള സ്ത്രീകളുടെ ഏകദേശം 34%-ത്തിന് മുഖക്കുരുവും/രക്തസ്ഫോടകങ്ങളും ഉണ്ട്.
പിസിഒഎസ് ഉള്ള സ്ത്രീകളിൽ, അണ്ഡാശയത്തിലെ നീർസഞ്ചികൾ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും ആയതുകൊണ്ട് പുരുഷ ഹോർമോണുകളുടെ (ടെസ്റ്റോസ്റ്റെറോൺ പോലെയുള്ള) ഉത്പാദനം കൂടുതലാകുകയും ചെയ്യുന്നു. വർദ്ധിച്ച പുരുഷ ഹോർമോണുകൾ മുഖക്കുരു/രക്തസ്ഫോടകങ്ങൾ, ഹിർസുടിസം/അമിത രോമവളർച്ച എന്നിവയിലേക്കും നയിക്കുന്നു.

4) പൊണ്ണത്തടി/തൂക്കം വർദ്ധിക്കൽ:
പൊണ്ണത്തടി അല്ലെങ്കിൽ തുടർച്ചയായി ഭാരം വർദ്ധിക്കൽ പിസിഒഎസ്-ന്റെ ഒരു സാധാരണ ലക്ഷണം ആണ്. പിസിഒഎസ് ഉള്ള സ്ത്രീകളുടെ ഏകദേശം 50% പൊണ്ണത്തടിയുള്ളവരാണ്. ഭക്ഷണശീലങ്ങളും മാറുന്ന ജീവിതശൈലികളും പിസിഒഎസ് ഉള്ള സ്ത്രീകളെ കൂടുതൽ തടിയുള്ളവരാക്കുന്നു.
പിസിഒഎസ് ഉള്ള സ്ത്രീകളിൽ പൊണ്ണത്തടി സാധാരണമാണ്, എന്തുകൊണ്ടെന്നാൽ ഇൻസുലിൻ എന്ന് പേരുള്ള പഞ്ചസാര/ഗ്ളൂക്കോസ് നിയന്ത്രിക്കുന്ന ഹോർമോണിനോട് അവരുടെ ശരീരകോശങ്ങൾ എതിർത്തു നിൽക്കുന്നു. ഇത് H^ കൊഴുപ്പ് ആയി സംഭരിച്ചു വെച്ചിട്ടുള്ള പഞ്ചസാര/ഗ്ളൂക്കോസ് ഉപയോഗിക്കുന്നതിൽ നിന്ന് കോശങ്ങളെ തടയുന്നു, അങ്ങനെ പൊണ്ണത്തടി അല്ലെങ്കിൽ ഭാരം വർദ്ധിക്കൽ ഉണ്ടാകുന്നു.
പൊണ്ണത്തടി ആർത്തവ ചക്രങ്ങളെ ബാധിക്കുന്ന ഹോർമോണുകൾക്കുള്ളിൽ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. നിങ്ങൾ പൊണ്ണത്തടി അല്ലെങ്കിൽ അമിതഭാരം ഉള്ളവരാണെങ്കിൽ ഭാരം കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം.

5) നിറ വ്യത്യാസം, പ്രത്യേകിച്ചും കഴുത്തിലും കക്ഷങ്ങളിലും:
പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് കഴുത്തിന്റെ പിൻവശം, കക്ഷങ്ങൾ, നെറ്റി, ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിറ വ്യത്യാസം അല്ലെങ്കിൽ ചർമ്മത്തിൽ ഇരുണ്ട അടയാളങ്ങൾ എന്നിവ ഉണ്ടാകാം. ഇത് രക്തത്തിൽ ഇൻസുലിന്റെ അളവ് കൂടുതൽ ഉള്ളത് കൊണ്ടാണ്. എത്രയും വേഗം ഒരു സ്ത്രീരോഗ വിദഗ്ദ്ധനെ കാണേണ്ടതാണ്.






6) വന്ധ്യത:
വന്ധ്യത എന്നാൽ ഗർഭം ഉണ്ടാകാതിരിക്കൽ ഇന്നത്തെ കാലഘട്ടത്തിൽ വന്ധ്യതയുടെ സർവ്വസാധാരണമായ കാരണങ്ങളിൽ ഒന്നാണ് പിസിഒഎസ്. പിസിഒഎസ് ഉള്ള സ്ത്രീകളിലെ മാസമുറയുടെ ഇടവേളകളിലുള്ള വ്യത്യാസം അണ്ഡോത്പാദനം ഇല്ലാതാക്കുന്നു, അതിനാൽ ഗർഭധാരണത്തിനുള്ള അവസരം കുറയ്ക്കുകയും ചെയ്യുന്നു.
നിങ്ങൾക്ക് ഗർഭധാരണത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ അത് പിസിഒഎസ് ആയേക്കാം എന്നതിനാൽ വിദഗ്ദ്ധ പരിശോധന നടത്തണം.



+ • ചികിത്സിക്കപ്പെടാത്ത പിസിഒഎസ്-ന്റെ ഫലങ്ങൾ എന്തെല്ലാമാണ്?
പിസിഒഎസ്-നെക്കുറിച്ച് ഒരാൾ മനസ്സിലാക്കേണ്ട ഏറ്റവും നിർണ്ണായകമായ കാര്യം, അത് വെറും സൌന്ദര്യത്തെയോ അല്ലെങ്കിൽ ആർത്തവകാലത്തെയോ കുറിച്ചുള്ള ഒരു പ്രശ്നം അല്ല എന്നതാണ്. അതിന് പല ദീർഘകാല പ്രശ്നങ്ങളുടെയും ആപത്സാദ്ധ്യതയുമായി ബന്ധമുണ്ടാകാം. ലക്ഷണങ്ങൾ ഇല്ലാതാകുന്നു എങ്കിൽ പോലും ആർത്തവ വിരാമം വരെ (മാസമുറകൾ നിൽക്കുന്നതുവരെ) പിസിഒഎസ് ഉള്ള സ്ത്രീ ഒരു സ്ത്രീരോഗ വിദഗ്ദ്ധനെക്കൊണ്ട് പതിവായി ആരോഗ്യ പരിശോധന നടത്തേണ്ടതുണ്ട്.

ചികിത്സിക്കപ്പെടാത്ത പിസിഒഎസ് ഉള്ള സ്ത്രീക്ക് താഴെ കൊടുത്തിരിക്കുന്ന അവസ്ഥകൾ അല്ലെങ്കിൽ രോഗങ്ങൾ ഉണ്ടാകുന്നതിന്റെ ഒരു ഉയർന്ന ആപത്സാദ്ധ്യത ഉണ്ട്:
  • വന്ധ്യത/ഗർഭിണിയാകുവാനുള്ള കഴിവില്ലായ്മ
    ഇതിനകം ചർച്ച ചെയ്യപ്പെട്ടത് പോലെ വന്ധ്യതയുടെ അല്ലെങ്കിൽ ഗർഭിണിയാകുവാനുള്ള കഴിവില്ലായ്മയുടെ ഒരു സാധാരണ കാരണമാണ് പിസിഒഎസ്. ഭാവിയിൽ വന്ധ്യത ഉണ്ടാകാമെന്ന ആപത്സാദ്ധ്യത ഒഴിവാക്കുന്നതിന് നേരത്തെയുള്ള പിസിഒഎസ് രോഗനിർണ്ണയം ഒഴിച്ചുകൂടാത്തതാകുന്നു.






  • പ്രമേഹം
    പിസിഒഎസ് ഉള്ള സ്ത്രീകളുടെ ഏകദേശം 50%-ന് 40 വയസ്സിന് മുമ്പ് പ്രമേഹം അല്ലെങ്കിൽ പ്രമേഹം ഉണ്ടാകുന്നതിനു മുമ്പുള്ള അവസ്ഥ ഉണ്ടാകും. അതുകൊണ്ട്, നിങ്ങൾക്ക് പിസിഒഎസ് ഉണ്ടെങ്കിൽ പ്രമേഹം തടയുന്നതിനായി വ്യായാമം ചെയ്യുവാനും ഭക്ഷണശീലങ്ങൾ മാറ്റുവാനും ശുപാർശ ചെയ്യപ്പെടുന്നു.






  • രക്തത്തിലെ ഉയർന്ന കൊളസ്ട്രോളും കാർഡിയോവാസ്കുലർ രോഗവും
    പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് രക്തത്തിൽ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുവാൻ കൂടുതൽ സാദ്ധ്യത ഉണ്ട്. കാർഡിയോവാസ്കുലർ രോഗം കൊളസ്ട്രോളുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നതിനാൽ, പിസിഒഎസ് ഉള്ള സ്ത്രീകളിൽ അത്തരം രോഗത്തിന്റെ (ഹൃദയാഘാതങ്ങൾ) ആപത്സാദ്ധ്യത കൂടുതലായിരിക്കും.






  • ഗർഭധാരണ സങ്കീർണ്ണതകൾ
    പിസിഒഎസ് ഉള്ള സത്രീകൾക്ക് ഗർഭാവസ്ഥയിൽ പ്രശ്നങ്ങൾ കൂടുന്നതിന് സാദ്ധ്യതയുണ്ട്. ഇതിൽ കുഞ്ഞുങ്ങൾ വളരെ നേരത്തെ ജനിക്കുക അല്ലെങ്കിൽ ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുക (പ്രീ-എക്ളാംപ്സിയ) അല്ലെങ്കിൽ ഗർഭാവസ്ഥയിൽ പ്രമേഹം കൂടുതലായിക്കൊണ്ടിരിക്കൽ എന്നതുപോലും ഉൾപ്പെടുന്നു. നിങ്ങൾക്ക് പിസിഒഎസ് ഉണ്ടെങ്കിൽ നിങ്ങളുടെ പരിശോധനകൾ നിങ്ങൾ ഒരു പതിവ് അടിസ്ഥാനത്തിൽ നടത്തണം.





  • എൻഡോമെട്രിയൽ അർബ്ബുദം/ഗർഭപാത്രത്തിന്റെ ഉൾപാളികളുടെ അർബ്ബുദം
    ചർച്ച ചെയ്തത് പോലെ പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് പതിവ് തെറ്റിയുള്ള മാസമുറ അല്ലെങ്കിൽ മാസമുറ ഇല്ലാതിരിക്കൽ സംഭവിക്കാം. അങ്ങനെ, അവർക്ക് ഗർഭപാത്രത്തിന്റെ ഉൾപാളികളുടെ അർബ്ബുദം ഉണ്ടാകുവാൻ ഒരു ഉയർന്ന ആപത്സാദ്ധ്യത ഉണ്ട്.






അതിനാൽ, നിങ്ങൾക്ക് പിസിഒഎസ് ഉണ്ടാകാമെന്ന് നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ പോലും, നിങ്ങളുടെ ലക്ഷണങ്ങളെ ദയവായി അവഗണിക്കരുത്. ഈ ലഘുവായ പരാതികൾ കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, നിങ്ങൾക്ക് വരാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മനസ്സിലാക്കണം.

+ പിസിഒഎസ്-ന്റെ കാരണങ്ങൾ എന്തെല്ലാമാണ്?
ഞങ്ങൾക്ക് ഇപ്പോൾ അറിയുന്നത് പോലെ പിസിഒഎസ് പല വശങ്ങളുള്ള ഒരു തകരാറാണ്. പിസിഒഎസ്-ന്റേതാകാവുന്ന കാരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
  • ജീവിതശൈലിയിലെ മാറ്റങ്ങൾ: അനാരോഗ്യകരമായ ചപ്പുചവറ് ഭണങ്ങൾ ഭക്ഷിക്കുന്നതും വ്യായാമം ചെയ്യാതിരിക്കലും മൂലം സ്ത്രീകൾക്ക് ഭാരം വർദ്ധിക്കുന്നു. പൊണ്ണത്തടി അല്ലെങ്കിൽ ഭാരം വർദ്ധിക്കൽ നിങ്ങളുടെ മാസമുറകളെ ബാധിക്കുന്ന ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു.
  • ഇൻസുലിൻ പ്രതിരോധം: 50-80% സംഭവങ്ങളിലും ഇൻസുലിൻ പ്രതിരോധമാണ് മുഖ്യകാരണം. അത് സ്ത്രീകളിൽ അമിതഭാരം ഉണ്ടാക്കുകയും പിസിഒഎസ് ലക്ഷണങ്ങളെ മോശമാക്കുകയും ചെയ്യും.
  • ഹോർമോണൽ അസന്തുലിതാവസ്ഥ: പിസിഒഎസ് ഉള്ള സ്ത്രീകളിൽ ചില പ്രത്യേക ഹോർമോണുകളുടെ അസന്തുലിതാവസ്ഥ സാധാരണമാണ്.
  • കുടുംബ ചരിത്രം: ഒരു സ്ത്രീയുടെ അമ്മ, അമ്മായി അല്ലെങ്കിൽ സഹോദരി എന്നിവർക്ക് പിസിഒഎസ് ഉണ്ടെങ്കിൽ/ഉണ്ടായിരുന്നെങ്കിൽ അവൾക്കും അത് ഉണ്ടാകുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്.

+ എപ്പോഴാണ് ഡോക്ടറുടെ അടുത്ത് എത്തേണ്ടത്?
മുഖക്കുരു അല്ലെങ്കിൽ അമിത രോമ വളർച്ച പോലെയുള്ള പിസിഒഎസ്-ന്റെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ അതിലധികമോ അടയാളങ്ങളും ലക്ഷണങ്ങളും കൊണ്ട് നിങ്ങൾ കഷ്ടപ്പെടുന്നു എങ്കിൽ, ദയവായി അടുത്തുള്ള വിദഗ്ദ്ധോപദേശകന്റെ (സ്ത്രീരോഗ വിദഗ്ദ്ധന്റെ) അടുത്തേക്ക് ഉടനെ പോകേണ്ടതാണ്. എന്തുകൊണ്ടെന്നാൽ, പിസിഒഎസ്-ന് വന്ധ്യത, പ്രമേഹം, കാർഡിയോവാസ്കുലർ രോഗങ്ങൾ, ഗർഭധാരണ സങ്കീർണ്ണതകൾ എന്നിങ്ങനെയുള്ള വളരെയധികം ദീർഘകാല പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള ആപത്സാദ്ധ്യതകൾ കൂടുതലാണ്.

പിസിഒഎസ്-ന്റെ നേരത്തെയുള്ള രോഗനിർണ്ണയം വന്ധ്യത പോലെയുള്ള നിങ്ങളുടെ ഭാവിയിലെ ദീർഘകാല പ്രശ്നങ്ങൾ തടയുന്നു. അതിനാൽ, വളരെ വൈകിപ്പോകുന്നതിന് മുമ്പ് ഡോക്ടറെ കാണുക.

+ എന്താണ് പിസിഒഎസ്-ന്റെ ചികിത്സ?
ഒരാൾക്ക് പിസിഒഎസ് നിയന്ത്രിക്കുവാൻ നിരവധി വഴികളുണ്ട്. ലക്ഷണങ്ങളുടെ കാഠിന്യത്തെ ആശ്രയിച്ച് നിയന്ത്രണത്തിനുള്ള വഴി തെരഞ്ഞെടുക്കാം.

ജീവിതശൈലി പരിഷ്കരണം:

പിസിഒഎസ് ഉള്ള സ്ത്രീകൾ ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നത് നിയന്ത്രിക്കുന്നതിന് വളരെ അധികം സഹായകമാകും, തടിച്ചവരാണെങ്കിലും മെലിഞ്ഞവരാണെങ്കിലും പിസിഒഎസ് ഉള്ള എല്ലാ സ്ത്രീകളും ജീവിതശൈലി നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

ആരോഗ്യകരമായ ഒരു ഭക്ഷണക്രമം വഴി നിങ്ങൾക്ക് പോഷകങ്ങളുടെയും ജീവകങ്ങളുടെയും ധാതുക്കളുടെയും ആരോഗ്യകരമായ ലഭ്യത ഉറപ്പു വരുത്തുവാനും പ്രമേഹവും കാർഡിയോവാസ്കുലർ രോഗവും പോലെയുള്ള രോഗത്തിൽനിന്നും നിങ്ങളുടെ ദീർഘകാല ആപത്സാദ്ധ്യത ലഘൂകരിക്കുവാനും കഴിയും.

താഴ്ന്ന ജിഐ ആഹാരം ഭക്ഷിക്കുക: ഒരു താഴ്ന്ന ഗ്ളൈസെമിക് സൂചകം (ജിഐ) ഉള്ള ആഹാരം ഭക്ഷിക്കുന്നതിലൂടെ ഒരു സ്ത്രീക്ക് അവളുടെ രക്തത്തിലെ പഞ്ചസാര നല്ലവണ്ണം സന്തുലനം ചെയ്യുവാനും പിസിഒഎസ് ലണങ്ങളെ പുരോഗമിപ്പിക്കുവാനും കഴിയും. മുഴു ധാന്യങ്ങൾ, കൊഴുപ്പില്ലാത്ത പ്രോഷീനുകൾ, കായ്കളും കുരുക്കളും കൂടാതെ ധാരാളം പുതിയ പഴങ്ങളും, അന്നജങ്ങൾ അടങ്ങാത്ത പച്ചക്കറികളും ഉൾപ്പെടുന്നതാണ് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന ആഹാരക്രമം. നിങ്ങൾക്ക് ആവശ്യമായ ഏറ്റവും നല്ല ഭക്ഷണം എന്താണ് എന്ന് മനസ്സിലാക്കുവാൻ നിങ്ങളുടെ ഡോക്ടറോട് അല്ലെങ്കിൽ പോഷകാഹാര വിദഗ്ദ്ധനോട് സംസാരിക്കുക. താഴ്ന്ന കൊഴുപ്പുള്ള ആഹാരക്രമം കഴിക്കുന്നത് നല്ലതാണ്.


ഒരു സമയത്ത് കുറച്ച് ഭക്ഷിക്കുക, ഒരു ദിവസത്തിൽ കൂടുതൽ തവണ: ഒരു ദിവസത്തിൽ വർദ്ധിപ്പിച്ചു ഇടവേളകളിൽ ചെറിയ അളവിൽ ഭക്ഷിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കി സൂക്ഷിക്കുവാൻ സഹായിക്കും. ഓരോ 3-4 മണിക്കൂറിലും ഭക്ഷിക്കുവാൻ നിങ്ങൾ പദ്ധതിയിടണം.






കൂടുതൽ വെള്ളം കുടിക്കുക: ഇൻസുലിനോടുള്ള പ്രതിരോധം കാരണം, പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് വെള്ളം കൊണ്ടുള്ള ഭാരം വർദ്ധിക്കൽ അല്ലെങ്കിൽ പെട്ടെന്നുള്ള നിർജ്ജലീകരണം അനുഭവപ്പെടാം. ആയതിനാൽ, ഒരു ദിവസത്തിൽ ചുരുങ്ങിയത് 8 ഗ്ളാസ്സ് വെള്ളമെങ്കിലും കുടിക്കേണ്ടത് വളരെ പ്രധാനമാണ്.






ശാരീരിക പ്രവർത്തനം അല്ലെങ്കിൽ വ്യായാമം: വ്യായാമം നിങ്ങളുടെ ഊർജ്ജ വിതാനങ്ങൾ വർദ്ധിപ്പിക്കുകയും, ആത്മാഭിമാനം മെച്ചപ്പെടുത്തുകയും ആയാസം കുറയ്ക്കുകയും ചെയ്യുന്നു. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള തൂക്കം പരിപാലിക്കുന്നതിന് സഹായിക്കുന്നതിനായി ഓരോ ദിവസവും 30 മുതൽ 60 മിനിട്ട് വരെയുള്ള ശാരീരിക പ്രവർത്തനം ആവശ്യമാണ്. ദിവസേന ചുരുങ്ങിയത് 90 മിനിറ്റ് വ്യായാമം നിർദ്ദേശിക്കുന്നു.




ഭക്ഷണക്രമം ശാരീരിക പ്രവർത്തനവുമായി അല്ലെങ്കിൽ വ്യായാമ മാറ്റവുമായി സംയോജിപ്പിക്കുന്നത് വഴി, ശരീരഭാര നിയന്ത്രണം ഒരു പഥ്യാഹാര പട്ടിക പിന്തുടരുന്നതിനേക്കാൾ കൂടുതൽ നന്നായി നേടാവുന്നതാണ്.

ഭാരം കുറയ്ക്കുകയും ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കുകയും ചെയ്യുന്ന, പൊണ്ണത്തടിയും അമിതഭാരവും ഉള്ള പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് പ്രമേഹവും കാർഡിയോവാസ്കുലർ രോഗങ്ങളും. പോലെയുള്ള അവരുടെ ദീർഘകാല ആരോഗ്യ പ്രശ്നങ്ങളുടെ ആപത്സാദ്ധ്യത സാരമായി കുറയ്ക്കുവാൻ കഴിയുന്നതാണ്.

മരുന്നുകൾ:

പിസിഒഎസ് മൂലം നിങ്ങൾ കഷ്ടപ്പെടുന്നു എങ്കിൽ, മൈയോ-ഇനോസിറ്റോളും മെറ്റ്ഫോർമിൻ-ഉം പോലെയുള്ള ഇൻസുലിൻ കുറയ്ക്കുന്ന മരുന്നുകൾ, പുരുഷ ഹോർമോൺ വിരുദ്ധ മരുന്നുകൾ, ഗർഭനിരോധന ഗുളികകൾ, അണ്ഡോത്പാദനം പ്രോത്സാഹിപ്പിക്കുന്ന മരുന്നുകൾ, ജീവകം ഡി പരിപൂരകങ്ങൾ തുടങ്ങിയവ എടുക്കുവാൻ നിങ്ങളുടെ ഡോക്ടർ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. മേൽപറഞ്ഞ തെറാപ്പിയോട് രോഗി പ്രതികരിച്ചില്ല എങ്കിൽ ഡോക്ടർ ശസ്ത്രക്രിയ ശുപാർശ ചെയ്തേക്കാം.

ഏത് മരുന്നുകളും കഴിക്കുന്നതിനു മുമ്പ് നിങ്ങളുടെ ഏറ്റവും അടുത്തുള്ള സ്ത്രീരോഗ വിദഗ്ദ്ധനുമായി കൂടിയാലോചിക്കുക.
Social   |     |     |